മെഡിക്കല്‍ കോളേജില്‍ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്
വയനാട് മെഡിക്കല്‍ കോളേജ് പ്രഖ്യാപിച്ചതിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡിന് താഴെ ‘മടക്കല്‍ ‘ കോളേജ് എന്ന ബോര്‍ഡ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു.ആശുപത്രി ഗേറ്റിന് സമീപം മാര്‍ച്ച് പോലീസ് തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിനും ഇടയാക്കി.
ബോര്‍ഡും ഒ പി ശീട്ടും മാറ്റിയതിനപ്പുറം യാതൊരു വിധ സൗകര്യവും ഇല്ലാത്ത മെഡിക്കല്‍ കോളേജ് രോഗികളെ മറ്റ് ആശുപത്രികളിലേക് മടക്കി അയക്കുന്ന കേവലം റഫറല്‍ ആശുപത്രി മാത്രമായി മാറിയിരിക്കുന്നുവെന്ന് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം ജി ബിജു പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിറില്‍ ജോസ് അധ്യക്ഷത വഹിച്ചു.കെ എസ് യു ജില്ലാ പ്രസിഡണ്ട് അമല്‍ ജോയ് മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോണ്‍ഗ്രസ്ജില്ലാ വൈസ് പ്രസിഡന്റ് അസീസ് വാളാട്, ജില്ലാ സെക്രട്ടറി മാരായ ഡിന്റോ ജോസ്,സുജിത്, വിനീഷ് വി.സി, താരീഖ് കടവന്‍, സന്തോഷ് എക്‌സല്‍, എബിന്‍ മുട്ടപ്പള്ളി, നിയോജക മണ്ഡലം പ്രസിഡന്റ്‌റുമാരായ ബൈജു പുത്തന്‍ പുരക്കല്‍, സിജു പൗലോസ്, ഹര്‍ഷല്‍ കൊന്നാടന്‍,ജിജോ ജോസ്, സുബിന്‍ ജോസ്,വൈശാഖ് കാട്ടിക്കുളം, ഷിന്റോ കല്ലിങ്കല്‍,ശ്രീജിത്ത് വെള്ളമുണ്ട, പ്രിയേഷ് തോമസ്, അജോ മാളിയേക്കല്‍,അതുല്‍ തോമസ്,തുടങ്ങിയവര്‍ സംസാരിച്ചു