ഇടതുഭരണത്തില്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ വ്യാപകമാകുകയാണന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍
വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ആദിവാസി യുവാവ് വിശ്വനാഥന് നേരെ നടന്ന ആള്‍ക്കൂട്ട അക്രമവും ദുരൂഹ മരണവും ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍.സംഭവത്തിലെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും കേസില്‍ അനാസ്ഥ കാണിച്ച മുഴുവന്‍ ഉദ്യാഗസ്ഥര്‍ക്കെതിരെയും എസ്.സി,എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണം.കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം.കുടുംബത്തിന് 2 ലക്ഷം രൂപ പ്രഖ്യാപിച്ചത് വഴി ആദിവാസി വിഭാഗത്തെ സര്‍ക്കാര്‍ വീണ്ടും ആക്ഷേപിച്ചിരിക്കുകയാണ്. കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം നല്‍കണമെന്നും വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നുമാണ് എസ്.ഡി.പി.ഐ ആവശ്യപ്പെടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.