ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് ദേശീയ അവാര്‍ഡ്

0

അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ഇന്ത്യ ദേശീയ തലത്തില്‍ നല്‍കിവരുന്ന ഏറ്റവും മികച്ച സാമൂഹിക ഇടപെടലുകള്‍ നടത്തിയ ആശുപത്രിക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന്.ഡോ.ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അഗോളത്തലത്തില്‍ നടത്തിവരുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ആസ്റ്റര്‍ വൊളന്റിയേഴ്‌സും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജും കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം ലഭിച്ചത്.

സമൂഹത്തില്‍ സാമ്പത്തീകമായി പിന്നാക്കം നില്‍ക്കുന്ന പത്താം ക്ലാസ് പാസ്സായ യുവതീ യുവാക്കള്‍ക്കായി സൗജന്യ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് ആരംഭിക്കുകയും വിജകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ആസ്റ്ററിന്റെ വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുകയും ചെയ്തു. ഒപ്പം ജില്ലയിലെ സ്‌കൂള്‍, കോളേജ് തലങ്ങളിലും സന്നദ്ധ സംഘടനകള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്കായി ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്‌ളാസുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മേല്‍ പറഞ്ഞ ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും ഏകോപനവും ഈ ദേശീയ അംഗീകാരത്തിന് കാരണമായി.ജയ്പൂരില്‍ വെച്ച് നടന്ന എ എച്ച് പി ഐ യുടെ ദേശീയ സമ്മേളനത്തില്‍ ജയ്പൂര്‍ എം പി ഡോ.ഗണഷാം തിവാരിയില്‍ നിന്നും അസിസ്റ്റന്റ് ജനറല്‍ മാനേജറും കേരളാ ആരോഗ്യ സര്‍വ്വ കലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍
അവാര്‍ഡ് ഏറ്റുവാങ്ങി.

Leave A Reply

Your email address will not be published.

error: Content is protected !!