അമ്പുകുത്തി പാടിപ്പറമ്പിലെ ഹരികുമാറിന്റെ ആത്മഹത്യ. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് കുടുംബം. വനംഉദ്യോഗസ്ഥരുടെ ഭീഷണിയെതുടര്‍ന്നാണ് ഹരികുമാര്‍ ജീവനൊടുക്കിയതെന്ന് ഭാര്യ പറഞ്ഞു. പാടിപ്പറമ്പില്‍ കുരുക്കില്‍ കുരുങ്ങി ചത്ത കടുവയെ ആദ്യ കണ്ട ഹരികുമാറിനെ വനംഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നും , കേസില്‍ കുരുക്കാന്‍ ശ്രമിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുടുംബത്തിന്റെ ആരോപണം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്. ഹരികുമാറിന്റെ പേരില്‍ കേസ് എടുത്തിട്ടില്ലെന്ന് ഫോറസ്റ്റ് സ്റ്റാഫ് പ്രൊട്ടക്ഷന്‍ അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഫോറസ്റ്റ് വിജിലന്‍സും ക്രൈംബ്രാഞ്ചും അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.