നെല്‍ കര്‍ഷകര്‍ക്ക് ആശങ്കയുടെ നാളുങ്ങള്‍
മാനത്തെ മഴ മേഘങ്ങളും,അപ്രതീക്ഷിതമായി പെയ്തിറുങ്ങുന്ന മഴയും നെല്‍ കര്‍ഷകര്‍ക്ക് ദുരിതമായിരിക്കുകയാണ് .ജില്ലയില്‍ വിളവെടുപ്പിന് നെല്ല് പാകമായങ്കിലും,തൊഴിലാളികളെ ലഭിക്കാത്ത സ്ഥിതിയും നിലനില്ക്കുന്നു. ആയിരക്കണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള കാവടംവയലില്‍ വിളവെടുപ്പ് ആരംഭിച്ചെങ്ങിലും ആവശ്യത്തിന് കൊയ്ത്ത് യന്ത്രം ലഭിക്കാത്തത് മൂലം തമിഴ്‌നാട്,കര്‍ണ്ണാടക, പാലക്കാട് എന്നിവടങ്ങളില്‍ നിന്നും ഇടനിലക്കാര്‍ വഴി എത്തിക്കുന്ന , കൊയ്ത്ത് യന്ത്രമാണ് ഉപയോഗിക്കുന്നത്. ഇതിനാവട്ടെ , വന്‍ തുക വാടകയിനത്തിലും നല്‍കേണ്ട അവസ്ഥയാണ്. ഇതിനിടയില്‍ മൂടികെട്ടി കിടക്കുന്ന അന്തരിക്ഷവും,ഇടക്കിടെ പെയ്യുന്ന ചാറ്റല്‍ മഴയും എല്ലാം തകിടം മറിക്കുമെന്ന് കാവടത്തെ കര്‍ഷകനായ വെണ്ണായപ്പിള്ളില്‍ ജോസ് പറയുന്നു.കാലാവസ്ഥ വ്യതിയാനത്തില്‍ , തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ കൃഷിക്കാരെ സഹായിക്കാന്‍ ആവശ്വത്തിന് കൊയ്ത്ത് യന്ത്രവും ,മെതിയന്ത്രവും എത്തിച്ച് നല്‍കുന്നതിന് കൃഷിവകുപ്പ് ശ്രദ്ധിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.