നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി പ്രദേശത്താണ് കുരുമുളക് ചെടികള്‍ക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം ബാധിച്ചിരിക്കുന്നത്. ഒരു ചെടിയില്‍ നിന്നും മറ്റ് ചെടികളിലേക്ക് അതിവേഗമാണ് രോഗം പടരുന്നത്.മഞ്ഞളിപ്പ് ബാധിച്ച് ഇലകള്‍ ഉണങ്ങി നശിക്കുകയാണ് ചെയ്യുന്നത്.ഇതോടെ കുരുമുളക് വള്ളികളും നശിക്കും. രോഗം വ്യാപകമായതോടെ കര്‍ഷകരും ആശങ്കയിലാണുള്ളത്. അറിയാവുന്ന പ്രതിവിധികളും കൃഷിഭവനില്‍ നിന്നും നേരിട്ടെത്തി നിര്‍ദ്ദേശിച്ചതുമായ മരുന്നുകള്‍ ഉപയോഗിച്ചിട്ടും ഫലമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വര്‍ഷങ്ങളുടെ അധ്വാന ഫലമായി വളര്‍ത്തിയെടുത്ത കുരുമുളക് ചെടികള്‍ ദിവസങ്ങള്‍ കൊണ്ട് നശിക്കുന്നത് കര്‍ഷകജനതയുടെ നെഞ്ചിടിപ്പേറ്റുകയാണ്. ഈ സാഹചര്യത്തില്‍ മഞ്ഞളിപ്പ് രോഗത്തിന്റെ കാരണം കണ്ടെത്തി പ്രതിവിധ കാണാന്‍ കൃഷിവകുപ്പ് തയ്യാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.