ചെന്നൈക്കു മീതേ ‘മാന്‍ഡൂസ്’ ചുഴലി; കേരളത്തിലും നേരിയ മഴ

0

ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്തേക്ക് മാന്‍ഡൂസ് ചുഴലിക്കാറ്റ് എത്തുമ്പോള്‍ കേരളത്തിലും നേരിയ മഴയ്ക്കു സാധ്യത. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ വെള്ളിയാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്നു നിരീക്ഷകര്‍.വടക്കന്‍ ജില്ലകളിലും മലയോരത്തും ഉച്ചകഴിഞ്ഞ് ഇടിയോടുകൂടി തുലാമഴ പ്രതീക്ഷിക്കാം.കരയിലേക്കു കയറുന്നതോടെ ചുഴലിക്കാറ്റ് ദുര്‍ബലമാകാനാണു സാധ്യതയെന്ന് മിക്ക കാലാവസ്ഥാ പ്രവചനങ്ങളിലും പറയുന്നതിനാല്‍ വലിയ ആശങ്ക ഇല്ല. തണുപ്പിന്റെ സമയമായിട്ടും ഈ ദിവസങ്ങളിലും മഴയുടെയും മൂടലിന്റെയും ആവരണത്തില്‍ നിന്നു കേരളം ഇനിയും മോചിതമാകാത്തിന്റെ കാരണം ന്യൂനമര്‍ദത്തിന്റെ സാന്നിധ്യമാണ്.

ബംഗാള്‍ ഉള്‍ക്കടലും ചെന്നൈ തീരവും ലക്ഷ്യമിട്ട് ചുഴലിക്കാറ്റ് എത്തുമ്പോള്‍ പേര്: ‘മാന്‍ഡൂസ്’. നിധിപ്പെട്ടി എന്നര്‍ഥമുള്ള ഈ അറബ് പേര് നിര്‍ദേശിച്ചത് യുഎഇ ആണ്. സെപ്റ്റംബറില്‍ മണ്‍സൂണ്‍ കാലം അവസാനിച്ചശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിയാണ് മാന്‍ഡൂസ്.

Leave A Reply

Your email address will not be published.

error: Content is protected !!