പുല്‍പ്പള്ളി താഴയങ്ങാടിയില്‍ കടവരാന്തയില്‍ ഇരിക്കുകയായിരുന്ന വ്യക്തിയുടെ പതിനായിരത്തിന് മുകളില്‍ വിലമതിക്കുന്ന മൊബൈല്‍ ഫോണ്‍ മോഷ്ട്ട്ടിച്ച കേസിലെ പ്രതിയെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.പാടിച്ചിറ സ്വദേശി മുരുകേഷ് (42) നെയാണ് പുല്‍പ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.സംശയാസ്പമായ സാഹചര്യത്തില്‍ ഇയാളെ വിവിധ വീടുകളുടെ പരിസരത്ത് കണ്ടതായി പരാതികളുണ്ടായിരുന്നു.സമീപകാലത്ത് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണ കേസുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന കാര്യങ്ങള്‍ അന്വേഷിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.