എം.ടി.ബി ഫ്‌ളാഷ് മോബ് സമാപിച്ചു
മാനന്തവാടി: രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ ഫ്‌ളാഷ് മോബ് ജില്ലയിലെ പര്യാടനം പൂര്‍ത്തിയാക്കി മാനന്തവാടി പഞ്ചായത്ത് ബസ്സ് സ്റ്റാന്റില്‍ സമാപിച്ചു. മാനന്തവാടി സബ്ബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് സുരേഷ് തലപ്പുഴ എന്നിവര്‍ സംസാരിച്ചു. പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇരുപത് എസ് പി.സി കുട്ടികളാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. 7,8 തീയ്യതികളില്‍ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി തേയില തോട്ടത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.