നിപ്പ വൈറസ്; ജില്ലയില്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

0

മാനന്തവാടി ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ്പ വൈറസ് പടരുവാന്‍ സാധ്യതയുള്ളത് എന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജില്ലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഈ കാലയളവില്‍ പൊതുജനങ്ങള്‍ ഫലങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. തുറസായ സ്ഥലങ്ങളില്‍ നിന്നുമുള്ള പച്ചക്കറികളും ഫലങ്ങളും കഴിക്കുമ്പോഴും ജാഗ്രത വേണം, പുറത്ത് നിന്ന് വാങ്ങുന്ന പച്ചക്കറികളും ഫലങ്ങളും നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷമേ ഉപയോഗിക്കാവു. ചുമ ഉള്‍പ്പെടെ നിപ ലക്ഷണങ്ങളുമായി വരുന്നവരെ പരിശോധിക്കാന്‍ പ്രത്യേക മേഖലകള്‍ തന്നെ ആശുപത്രിയില്‍ സജ്ജമാക്കും. ചുമയുളളവര്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ മാസ്‌കോ ടൗവലോ ഉപയോഗിക്കണമെന്നും ഡി.എം.ഒ.ഡോ.ആര്‍.രേണുക പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!