സബ്ബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി

0

മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവുപുര കോളനിയില്‍ സബ്ബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ സ്വാതന്ത്യത്തിലേക്കും പുരോഗതിയിലേക്കും നയിച്ച വ്യക്തിത്വങ്ങളെയും അവരുടെ പ്രയത്‌നങ്ങളെയും ഓര്‍ക്കേണ്ടതുണ്ടെന്നും രാജ്യം ഇനിയും നേടേണ്ട പുരോഗതിയെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് സ്വാതന്ത്യദിനമെന്നും സബ്ബ് കളക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍ കെ ഗോപിനാഥന്‍, മാനന്തവാടി തഹസില്‍ദാര്‍ എം ജെ അഗസ്റ്റിന്‍, ഡിവിഷന്‍ കാണ്‍സിലര്‍ കെ സി .സുനില്‍കുമാര്‍ , വിപിന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!