ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി
ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ചുണ്ടക്കുന്ന് മഹാലക്ഷ്മി ക്ഷേത്രത്തില്‍ വെച്ച് 100 കുടുംബങ്ങള്‍ക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി. ശ്രീരാമകൃഷ്ണമഠം കൊയിലാണ്ടി ശാഖ മഠാധിപതി സുന്ദരാനന്ദ മഹാരാജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ധനഞ്ജയന്‍ മാസ്റ്റര്‍, ചുണ്ടക്കുന്ന് ക്ഷേത്രം ട്രസ്റ്റി കെ ഗോപിനാഥന്‍, പുനത്തില്‍ കൃഷ്ണന്‍, കെ വേണുഗോപാല്‍, സി.കെ ദേവദാസ് എന്നിവര്‍ സംസാരിച്ചു.