വനംവകുപ്പ് നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്

0

ദേശീപാത വികസനം തടസ്സപ്പെടുത്തുന്ന വനംവകുപ്പ് നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്. ദേശീയപാത 766ല്‍ മൂലങ്കാവുമുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയുള്ള ദേശീയപാത വികസനമാണ് വനംവകുപ്പ് എതിര്‍ക്കുന്നത്. ഈ ഭാഗത്ത് ദേശീയപാതയുടെ വീതികൂട്ടലും കല്‍വര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതും വനംവകുപ്പ് നിലവില്‍ തടഞ്ഞിരിക്കുകയാണ്. വികസന പ്രവര്‍ത്തി നടക്കുന്ന ഭാഗം വനഭൂമിയാണോ എന്ന സംശയത്തിന്റെ മറവിലാണ് വനംവകുപ്പ് ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നത്. ഈ നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. വനംവകുപ്പിന്റെ ഈ നടപടിക്കെതിരെയാണ് നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി രംഗത്തു വന്നിരിക്കുന്നത്. നടപടി തിരുത്തിയില്ലെങ്കില്‍ ഹര്‍ത്താലടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഇതിനു മുന്നോടിയായി നാളെ നായ്ക്കട്ടിയില്‍ കണ്‍വെന്‍ഷനും തുടര്‍ന്ന് മുത്തങ്ങ റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ചും നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ നടപടിക്കെതിരെ ബത്തേരിയിലെ യുവജന കൂട്ടായ്മയും രംഗത്തെത്തിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!