ഗ്യാസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്
മാനന്തവാടിയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് റീഫില്ല് ചെയ്യാനുള്ള ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന കെഎല്‍ 9 എജെ 3323 ലൈലന്റ് വാഹനമാണ് ബാവലി കക്കേരിക്കടുത്ത് അപകടത്തില്‍പെട്ടത്. ഡ്രൈവറെ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.