പബ്ലിസിറ്റി ക്യാമ്പയിനും ധനസഹായ വിതരണവും നടത്തി
മാനന്തവാടി: പ്രളയത്താല്‍ കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ട പാടശേഖര സമിതികള്‍ക്ക് സൗകര്യങ്ങള്‍ പുനരുദ്ധരിച്ചതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്റെ ധനസഹായം. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കഴുക്കോട്ടൂര്‍ ഗ്രാമീണ ഗ്രന്ഥാലയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഷൈമ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. വയനാട് പാക്കേജ് പദ്ധതി പ്രകാരം കാര്‍ഷിക സെമിനാറും നടന്നു. 9 പഞ്ചായത്തുകളിലെ 16 പാടശേഖര സമിതികള്‍ക്കായി അഞ്ച് ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയാണ് ധനസഹായം നല്‍കിയത്.