കായിക മേഖലക്ക് കരുത്തേകി മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് അക്കാദമി. ആരോഗ്യമുള്ള യുവ തലമുറയെ കായികമായി വാര്‍ത്തെടുക്കാന്‍ ഫുട്‌ബോള്‍, വോളിബോള്‍ പരിശീലനങ്ങളോടൊപ്പം ഹോക്കിയിലും പരിശീലനം നല്‍കാന്‍ തുടങ്ങുകാണ് അക്കാദമിയിലെ അധികൃതര്‍. അക്കാദമിയില്‍ പരിശീലനം നടത്തുന്ന കുട്ടികള്‍ക്ക് ജഴ്‌സിയും ഫുട്‌ബോളും ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ ഉദ്ഘാടനം ചെയ്തു.ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും വിവിധ ബാച്ചുകളാക്കി തിരിച്ച് പരിശീലനം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുട്ടയും പാലും നല്‍കുന്ന പദ്ധതിയും ഗ്രാമ പഞ്ചായത്ത് നടപ്പില്‍ വരുത്തിയിട്ടുണ്ട്.
ദേശീയ തലത്തില്‍ ഉള്‍പ്പടെ മികവാര്‍ന്ന താരങ്ങളെ കായിക മേഖലക്ക് നല്‍കിയ മീനങ്ങാടി സ്‌പോര്‍ട്‌സ് അക്കാദമി ജില്ലക്ക് തന്നെ അഭിമാനമായ ഇടപെടലാണ് കായിക മേഖലയില്‍ നടത്തുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയരായ
അലന്‍ സജി, അലക്‌സ് സജി തുടങ്ങി നിരവധി മികച്ച താരങ്ങളുടെ പട്ടിക തന്നെയുണ്ട് സ്‌പോര്‍ട്‌സ് അക്കാദമിയുടെ മികവറിയാന്‍. ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ പൂര്‍ണ്ണ പിന്തുണയേകുന്ന ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലും ശ്രദ്ദേയമാണ്.
ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 2 ലക്ഷം രൂപയാണ് ഇതിനായി മാറ്റി വച്ചത്. കായിക മേഖലക്ക് സ്വീകാര്യത നല്‍കുന്ന മീനങ്ങാടിക്കാരുടെ അഭിമാനമായി ഗ്രാമ പഞ്ചായത്ത് ശ്രീകണ്ഠ ഗൗഡര്‍ സ്റ്റേഡിയത്തെ ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ നടന്നുവരുന്നു.