ഡിഡിഇ, ഡിഇഒ തസ്തിക ഒഴിഞ്ഞുകിടക്കുന്നു

0

ഈ കപ്പല്‍ ആടിയുലയും, വേണമെങ്കില്‍ വീഴാനും സാധ്യതയുണ്ട്, കാരണം ഈ കപ്പലിന് കപ്പിത്താന്‍ ഇല്ല. വിദ്യാഭ്യാസ വകുപ്പിന്റെ കഥയാണിത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത തസ്തികകള്‍ മിക്കപ്പോഴും ഒഴിഞ്ഞുകിടക്കുന്നത് ഇപ്പോള്‍ പതിവാകുന്നു. ഡിഡിഇ, ഡിഇഒ തുടങ്ങിയ തസ്തികളിലാണ് സ്ഥിരം ജീവനക്കാര്‍ ഉണ്ടാകാത്ത അവസ്ഥ.

ഓണ്‍ലൈനില്‍ നിന്ന് മാറി ക്ലാസ്സുകള്‍ തുറന്നത് തന്നെ അധ്യാന വര്‍ഷത്തിലെ അവസാനമാണ്. എസ്എസ്എല്‍സി പൊതു പരീക്ഷ തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജില്ലയിലെ വിദ്യാഭ്യാസ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ഇല്ലാതെ പ്രതിസന്ധി നേരിടുന്നത്. കേരളത്തിലെ ഏറ്റവും അധികം കൊഴിഞ്ഞുപോക്ക് ഈ അധ്യയന വര്‍ഷം ഉണ്ടായ ജില്ലയും വയനാടാണ്. എന്നാല്‍ നിയമസഭയില്‍ ജില്ലയുടെ മുഖ്യ പരിഗണന നല്‍കേണ്ട വിദ്യാഭ്യാസമേഖലയിലെ ഈ അവസ്ഥ ഉന്നയിക്കാന്‍ പോലും ജനപ്രതിനിധികള്‍ തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.

വിദ്യാഭ്യാസ മേഖലയില്‍ വയനാട് പോലുള്ള പിന്നാക്ക ജില്ലയ്ക്ക് മേഖലയിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ കുറവ് വലിയ പ്രത്യാഘാതങ്ങളായിരിക്കും വരും ദിവസങ്ങളില്‍ ഉണ്ടാക്കുക.

 

Leave A Reply

Your email address will not be published.

error: Content is protected !!