പണിമുടക്കില്‍ പ്രതിസന്ധിയിലായി പഴവിപണി

0

രണ്ട് ദിവസത്തെ പണിമുടക്കില്‍ പ്രതിസന്ധിയിലായി പഴവിപണി. ആളുകള്‍ എത്താതായതോടെ ആയിരക്കണക്കിന് രൂപയുടെ പഴവര്‍ഗങ്ങളാണ് ചീഞ്ഞു നശിച്ച് പോയത്. ഓപ്പം കഴിഞ്ഞദിവസങ്ങളില്‍ ഉച്ചയ്ക്കുശേഷമുള്ള മഴയും വിപണിയെ പ്രതികൂലമായി ബാധിച്ചതായും കച്ചവടക്കാര്‍ പറയുന്നു.തണ്ണിമത്തന്‍, പൈനാപ്പിള്‍, ഓറഞ്ച് മുന്തിരി തുടങ്ങിയ പഴവര്‍ഗ്ഗങ്ങളാണ് വില്‍പ്പന നടത്താനാവാതെ നശിക്കുന്നത്.ഇതോടെ വന്‍സാമ്പത്തിക പ്രതിസന്ധിയാണ് കച്ചവടക്കാര്‍ അഭിമുഖീകരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി ഉച്ചതിരിഞ്ഞുണ്ടാകുന്ന മഴയും വിപണിയെ ബാധിക്കുന്നുണ്ട്. പല കച്ചവടക്കാരും കൂടിയ ദിവസവാടകയ്ക്കാണ് കച്ചവടം ചെയ്യുന്നത്. ഇതിനുപുറമെ സാധനങ്ങള്‍ വന്‍വില നല്‍കി ഇവിടെ എത്തിച്ചിട്ടും വില കുറച്ച് വില്‍പ്പന നടത്തേണ്ട അവസ്ഥയുമാണ് ഉള്ളത്. ഇതൊക്കെ കാരണം വാടക നല്‍കാന്‍പോലും പറ്റാ്ത്ത സാഹചര്യമാണ് ഇവര്‍ നേരിടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!