ബുള്‍ബുള്‍ ഉണര്‍വ്വ് ഉത്സവം: നൃത്തചുവടുമായി സബ്ബ് കലക്ടര്‍
ക്ലാസെടുത്തും നൃത്തചുവടുകള്‍ വെച്ചും സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷമി.മാനന്തവാടിയില്‍ ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് കബ്ബ് ബുള്‍ബുള്‍ ഉണര്‍വ്വ് ഉത്സവം ഉദ്ഘാടന ചടങ്ങിലാണ് സബ്ബ് കലക്ടര്‍ കുട്ടികളുമൊത്ത് നൃത്തചുവടുകള്‍ വെച്ചത്.
മാനന്തവാടി ഹൈസ്‌ക്കൂളിന് സമീപത്തെ പഴശ്ശി പാര്‍ക്കിലായിരുന്നു കബ്ബ് ബുള്‍ബുള്‍ ഉണര്‍വ്വ് ഉത്സവം അരങ്ങേറിയത്. ചടങ്ങിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു സബ്ബ് കലക്ടര്‍. സാധാരണ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും വ്യത്യസ്തമായി ക്ലാസ്സ് എടുക്കുന്ന രൂപത്തിലായിരുന്നു പ്രസംഗവും.
ചടങ്ങിനിടെ കുട്ടികള്‍ നൃത്തചുവടുകള്‍ വെച്ചപ്പോള്‍ സബ്ബ് കലക്ടര്‍ ആര്‍ ശ്രീക്ഷ്മിയും കുട്ടികളൊത്ത് നൃത്തം വെച്ചു. ചടങ്ങില്‍ ജോസ് പുന്നകുഴി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ബാബുരാജ്
മുഖ്യപ്രഭാഷണം നടത്തി. ബേസിക്ക് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണം സി.രാധിക നിര്‍വ്വഹിച്ചു. എ.ഇ. സതീഷ് ബാബു, ജാന്‍സി സോയ് തുടങ്ങിയവര്‍ സംസാരിച്ചു.