യുദ്ധ ഭൂമിയില്‍ നിന്ന് ആനന്ദ് ദയാല്‍ ബാബുവും വീട്ടിലേക്ക്

0

 

യുദ്ധ ഭൂമിയില്‍ നിന്നും കൂടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലേക്കെത്താന്‍ സഹായമൊരുക്കിയ ആനന്ദ ദയാല്‍ ബാബുവും വീട്ടിലെത്തി.ബസ് മാര്‍ഗം ഉക്രൈന്‍ അതിര്‍ത്തിയിലെത്താന്‍ പണമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരോചിത ഇടപെടലിലൂടെ പണം കണ്ടെത്തി നല്‍കിയാണ് ആനന്ദും സുഹൃത്തുക്കളും മാതൃകയായത്.കാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അഞ്ചാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ് ആനന്ദ്.മീനങ്ങാടി പടിക്കമാലില്‍ കെ.പി. ബാബുവിന്റെയും, വത്സ ബാബുവിന്റെയും മകനാണ്.മാര്‍ച്ച് 4 ന് പോളണ്ടിലെത്തുകയും മലയാളിയായ ലത്തീഫിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നു.

സാഹസികത നിറഞ്ഞ യാത്രക്കൊടുവില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടില്‍ എത്തിയത്. ഫെബ്രുവരി 15 ന് ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്ന നിര്‍ദ്ദേശം നല്‍കിയെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അടുത്ത ദിവസം തന്നെ ക്ലാസുകള്‍ ഓണ്‍ ലൈന്‍ ആക്കണമെന്നും തങ്ങള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങണമെന്നുമുള്ള കാര്യം യൂണിവേഴ്‌സിറ്റി അധികൃതരെ അറിയിച്ചെങ്കിലും അനുകൂലമറുപടിയുമുണ്ടായില്ല. ഈ അനിശ്ചിതത്വത്തിന് ഇടയിലാണ് തങ്ങള്‍ക്ക് നല്‍കിയ വാക്കുകള്‍ തെറ്റാണെന്ന് തെളിയിച്ച് ആദ്യ സ്‌ഫോടനം കാര്‍ക്കീവില്‍ ഉണ്ടാകുന്നത്.തുടര്‍ന്ന് രാവിലെ 10 മണിയോടെ ഇട്ടിരിക്കുന്ന വസ്ത്രവും, ഒരു പുതപ്പുമെടുത്ത് 24 മുതല്‍ മാര്‍ച്ച് 1 വരെ ബങ്കറില്‍ ഭീതിയോടെ കഴിയുകയായിരുന്നു. 27 വരെയുള്ള ദിവസങ്ങളില്‍ ആവശ്യ സാധനങ്ങള്‍ വാങ്ങാന്‍ സൈന്യം രാവിലെ ബങ്കര്‍ തുറന്ന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ അടുത്ത 2 ദിവസം പൂര്‍ണ്ണമായും ബങ്കര്‍ അടച്ചിട്ടു.മാര്‍ച്ച് 1 ന് ബങ്കര്‍ തുറന്നപ്പോള്‍ 32 മലയാളി വിദ്യാര്‍ത്ഥികളും സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന പുറത്തിറങ്ങുകയും കര്‍ഫ്യൂ നിലനില്‍ക്കെ കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.ടാക്സിക്ക് വേണ്ടി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

കൊച്ചി കാക്കനാട് സ്വദേശിയും മലയാളിയുമായിരുന്ന യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരന്‍ അബ്ദുള്‍ ഹബീബ് ബിന്‍ വഹാബ് എന്ന യൂണിവേഴ്‌സിറ്റി ജീവനക്കാരനാണ് സ്വന്തം കാറില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.ട്രെയിനില്‍ യുക്രെയിന്‍ സ്ത്രീകള്‍ക്ക് പ്രഥമ പരിഗണന നല്‍കിയും തുടര്‍ന്ന് ഇന്ത്യന്‍ പെണ്‍ക്കുട്ടികള്‍ എന്നിങ്ങനെയാണ് പ്രവേശിപ്പിച്ചിരുന്നത്. 22 മണിക്കൂറോളം യാത്ര ചെയ്ത് ഈസ്റ്റ് ലിവൈവിലെത്തി. 2 ദിവസം അവിടെ തങ്ങി. അതു വരെയുള്ള യാത്ര സൗജന്യമായിരുന്നു. ബസില്‍ 1 സീറ്റിന് 25 ഡോളര്‍ എന്ന നിരക്കിലാണ് ബസുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ കുറച്ച് കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ പണമില്ലെന്ന് കണ്ട് ഉക്രയിന്‍ യാത്രികര്‍ക്ക് 50 ഡോളര്‍ എന്ന നിരക്കില്‍ ടിക്കറ്റ് വില്‍പ്പന നടത്തിയാണ് മറ്റുള്ളവര്‍ക്ക് തുക കണ്ടെത്തിയത്.മാര്‍ച്ച് 4 ന് പോളണ്ടിലെത്തുകയും മലയാളിയായ ലത്തീഫിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് പുറപ്പെടുകയും ചെയ്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!