അബൂബക്കര്‍ സിദ്ദിഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ

0

ബത്തേരി കല്ലൂര്‍ നായ്ക്കട്ടിയില്‍ പുതുതായി നിര്‍മ്മിച്ച അബൂബക്കര്‍ സിദ്ദിഖ് ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സമ്പൂര്‍ണ്ണ മഹല്ല് സംഗമം , പ്രാര്‍ത്ഥനാ സദസ്സ് തുടങ്ങിയവ സംഘടിപ്പിക്കും ,പി.കെ കുഞ്ഞാലികുട്ടി എം.പി ,എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ,സി.മമ്മുട്ടി എം.എല്‍.എ ,കെ.എം ഷാജി എം.എല്‍ എ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!