സൈബര്‍ സേഫ് ക്ലാസ് നടത്തി
വെള്ളമുണ്ട ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയില്‍ രക്ഷിതാക്കള്‍ക്ക് സൈബര്‍ സേഫ് ക്ലാസ് നടത്തി. ക്ലാസിന് കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം നേതൃത്വം നല്‍കി. പ്രിന്‍സിപ്പല്‍ ആയിഷ തബസ്, പിടിഎ പ്രസിഡണ്ട് ഇബ്രാഹിം മണിമ, കണ്‍വീനര്‍ സി.എച്ച് അബ്ദുള്‍ റഹ്മാന്‍, കെ. മമ്മൂട്ടി, വൈസ് പ്രിന്‍സിപ്പല്‍ എം ശശി എന്നിവര്‍ സംസാരിച്ചു.