അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം; അന്വേഷണം ഇഴയുന്നു

0

കാട്ടിക്കുളം തൃശ്ശിലേരി നരിനിരങ്ങി മലമുകളില്‍ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നിര്‍മ്മാണം തുടരുന്ന വന്‍ റിസോര്‍ട്ടുകളെക്കുറിച്ചുള്ള അന്വേഷണം ഇഴയുന്നുവെന്നാണ് ആരോപണം. ഏറെ പരിസ്ഥിതി പ്രധാന്യമുള്ള ചെങ്കുത്തായ മലമുകളിലാണ് ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണം നടക്കുന്നത്. മലമുകളില്‍ തന്നെ കൂറ്റന്‍ തടയണയും നിര്‍മ്മിച്ചിട്ടുണ്ട്. റിസോര്‍ട്ടുകള്‍ക്ക് അടുക്കള കെട്ടാനുള്ള കോടതി അനുമതിയുടെ മറവിലാണ് കൂറ്റന്‍ പാറകെട്ടുകള്‍ ഇളക്കി മാറ്റി അനധികൃത നിര്‍മ്മാണം നടത്തുന്നത്. റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ റിസര്‍വ് ചെയ്ത ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ മുറിച്ചതായും പരാതിയുണ്ട്. ഇതിനെതിരെ റവന്യൂ വകുപ്പിന് പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ആരോപണമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!