അഴിമതിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

0

അഴിമതി വിമുക്ത ഇന്ത്യ എന്ന സന്ദേശമുയര്‍ത്തി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി കല്‍പ്പറ്റ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. കോട്ടനാട് ഗവ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി വയനാട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 3 വരെ കമ്പനി ആചരിക്കുന്ന അഴിമതി വിരുദ്ധ ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. അഡ്വ.സുരേഷ് കുമാര്‍, കെ.വി ഗോപാലകൃഷ്ണന്‍, ഇല്യാസ്, കെ.എസ് ശശി തുടങ്ങിയവര്‍ സംസാരിച്ചു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി കോഴിക്കോട് ഡിവിഷണല്‍ മാനേജര്‍ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!