പുത്തരി മഹോത്സവം നടത്തി
തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ആഘോഷപൂര്‍വം നടത്തി. പ്രകാശ് കൊല്ലിയില്‍, സതീഷ് കൊടുക്കുളം, സുനില്‍ കുമാര്‍ എന്നിവര്‍ ബാവലിയില്‍ നിന്നും ശേഖരിച്ച നെല്‍കതിരുകള്‍ എഴുന്നെള്ളിച്ചു. ക്ഷേത്ര കീഴ്ശാന്തി വെങ്കിടേഷ് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര സേവ സമിതി ഭാരവാഹികളായ കെ.വി സുമിത്രന്‍, മുരളീധരന്‍, ടി.വി പ്രേമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍, സുരേന്ദ്രന്‍, ഗിരീഷ് കുമാര്‍, സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പുത്തരി മഹോത്സവം സമുചിതമായി ആഘോഷിച്ചു. കതിര്‍ വിതരണത്തിനു ശേഷം എല്ലാ ഭക്തജനങ്ങള്‍ക്ക് അന്നദാനവും നടത്തി.