ശാരീരികാസ്വാസ്ഥ്യം:വിദ്യാര്‍ത്ഥി മരിച്ചു

0

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാപ്പിസെറ്റ് മുതലിമാരന്‍ കോളനിയിലെ മാതന്‍ – ചില്ലി ദമ്പതികളുടെ മകന്‍ സന്ദീപ്(13) ആണ് മരിച്ചത്.കാപ്പിസെറ്റ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് സന്ദീപ്. വ്യാഴാഴ്ച പുലര്‍ച്ചയോടെ ഉറക്കത്തിനിടെ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് സന്ദീപിനെ ആദ്യം പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പേ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. പിന്നീട് നടന്ന പരിശോധനയില്‍ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.സഹോദരങ്ങള്‍:ബാബു,മനോജ്,സുരാജ്,സുചിത്ര,സുമിത്ര.

Leave A Reply

Your email address will not be published.

error: Content is protected !!