ബാലഭാസ്‌കര്‍ അനുസ്മരണം നടത്തി
സംസ്‌കാര സാഹിതി മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലഭാസ്‌കര്‍ അനുസ്മരണം നടത്തി സോളിഡാരിറ്റി അംഗണത്തില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത ഗായകന്‍ കൊല്ലം ഷാഫി അനുസ്മരണ പ്രഭാഷണം നടത്തി ചടങ്ങില്‍ വയനാട്ടിലെ സംഗീത രംഗത്തെ വിശിഷ്ട വ്യക്തിത്വം ജോസി മാനന്തവാടിയെ സംസ്‌കാര സാഹിതി ജില്ലാ പ്രസിഡണ്ട് സുരേഷ് ബാബു വാളല്‍ ആദരിച്ചു തുടര്‍ന്ന് സ്റ്റിനിഷ് ഇഗ്‌നോയുടെ നേതൃത്വത്തില്‍ വയലില്‍ ഫ്യൂഷന്‍ അരങ്ങേറി, ചടങ്ങില്‍ വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷത വഹിച്ചു, അശോകന്‍ ഒഴക്കോടി, ഷാജി മേമന, മധു എടച്ചന, ഫ്രാന്‍സിസ് ബേബി, പി.സി.സണ്ണി മാസ്റ്റര്‍ ,വി.സി അരുണ്‍, തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.