ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി

0

പിണങ്ങോട് പോസ്റ്റോഫീസിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി. ജീവനക്കാരുടെ കെടുകാര്യസ്ഥതയിലും രാഷ്ട്രീയ മുതലെടുപ്പിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്. ജീവനക്കാരുടെ കെടുകാര്യസ്ഥതക്കെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പല തവണ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ നിലപാട് തിരുത്തുന്നതിന് പകരം പ്രതിഷേധങ്ങളെ വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കള്‍ ആരോപിച്ചു. പ്രതികാര ബുദ്ധിയോടു കൂടെയുള്ള ഉദ്യോഗസ്ഥരാഷ്ട്രീയ ഗൂഢാലോചന അവസാനിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചുമാണ് യുവജനങ്ങളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് സമരം ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!