പത്താംതരം തുല്യത പഠിതാക്കള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ജനപ്രതിനിധികളും, സാക്ഷരതമിഷന്‍ പ്രവര്‍ത്തകരും, അധ്യാപകരും.സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ തുല്യത പരീക്ഷയെഴുതുന്ന ഗോത്രവിഭാഗം പഠിതാക്കള്‍ക്കടക്കം ആത്മവിശ്വാസം പകരന്നാണ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് അടക്കമുള്ളവര്‍ എത്തിയത്.സര്‍വ്വജന സ്‌കൂളില്‍ പരീക്ഷയെഴുതുന്നതില്‍ 25-ഓളം പട്ടിക വര്‍ഗ്ഗവിഭാഗക്കാരും, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ജോലി ചെയ്യുന്ന 12-ഓളം പേരും ഉള്‍പ്പെടും.
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പത്താംതരം തുല്യത പരീക്ഷയെഴുതുന്ന 70–ാളം പഠിതാക്കള്‍ക്കാണ് ആത്മവിശ്വാസം പകര്‍ന്ന് ജനപ്രതിനിധികളും സാക്ഷരതാമിഷന്‍ പ്രവര്‍ത്തകരും, അധ്യാപകരും എത്തിയത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. മനോജ്കുമാര്‍ എന്നിവര്‍ സര്‍വ്വജന സ്‌കൂള്‍ എച്ച് എം ജിജി ജേക്കബ്ബ്,സാക്ഷരതാ മിഷന്‍ കോ ഓഡിനേറ്റര്‍ സ്വയനാസര്‍, പ്രേരക് ശ്യാമള എന്നിവരോടൊപ്പം എത്തിയത്. തുടര്‍ന്ന് പഠിതാക്കള്‍ക്ക് മധുരം നല്‍കി കുശലം പറഞ്ഞും പരീക്ഷയെഴുതാന്‍ ആത്മവിശ്വാസം പകര്‍ന്നുമാണ് മടങ്ങിയത്.