സഹായഹസ്തവുമായി കെസിവൈഎം
കെസിവൈഎം ആലാറ്റില്‍ യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായമൊരുക്കി മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു.കെസിവൈഎം ആലാറ്റില്‍ യൂണിറ്റിലെ 15 ഓളം വരുന്ന യുവജങ്ങളുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തിയാണ് ഇതിനുള്ള തുക കണ്ടെത്തിയത്. യൂണിറ്റ് ഡയറക്ടര്‍ ഫാ. തോമസ് പ്ലാസ്സനാല്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മല എല്‍. പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജാന്‍സി ടീച്ചര്‍ക്ക് കൈമാറി. അനിമേറ്റര്‍ സി. റോയ്‌സ് എസ്എബിഎസ്, സ്‌കൂള്‍ അധ്യാപകര്‍, പിറ്റിഎ അംഗങ്ങള്‍ , മേഖല യുണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.