സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതി; പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി.ഇന്നലെയും ഇന്നുമായി ബത്തേരില്‍ വെച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഡിസിസി ജനറല്‍സെക്രട്ടറി കെ ഇ വിനയന്‍ ചെയര്‍മാനായുള്ള മൂന്നംഗ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് നടത്തിയത്. കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച ആദ്യം ഡി സിക്കും കെ പി സിസിക്കും നല്‍കും.
കോണ്‍ഗ്രസ് ഭരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങളില്‍ ഡിസിസി നിയോഗിച്ച് അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്നലെയും ഇന്നുമായി ബത്തേരിയിലെ രാജീവ് ഭവനില്‍വെച്ചായിരുന്ന തെളിവെടുപ്പ്. ഡിസിസി ജനറല്‍ സെക്രട്ടറി കെ ഇ വിനയന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മുമ്പാകെ 25 -ാളം പരാതികളെത്തിയെന്നാണ് ലഭിക്കുന്ന വിവരം. നിയോജക മണ്ഡലത്തിലെ പാര്‍ട്ടി ഭാരവാഹികളാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായവരെ വിളിച്ചുവരുത്തി ഇവരില്‍ നിന്നും കമ്മീഷന്‍ തെളിവെടുത്തു. ഇത് ക്രോഡീകരിച്ച് വരുന്ന തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ ഡിസിസിക്കും, കെപിസിസിക്കും റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി തല നടപടിയുണ്ടാകുമെന്നാണ്സൂചന. ബാങ്കിലെ പ്യൂണ്‍, വാച്ച്മാന്‍ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഭരണസമിതി രണ്ട് കോടിയിലധികം കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്‍മേലാണ് ഡിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.