എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹൗസ് സര്‍ജന്‍സി കാലാവധി വീണ്ടും നീട്ടി

0

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ ഹൗസ് സര്‍ജന്‍സി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഹൗസ് സര്‍ജന്‍സി കാലാവധി നീട്ടയിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്‍പ്പെടെ ഹൗസ് സര്‍ജന്‍മാരുടെ സേവനം മൂലമാണ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നത്. ഇവരുടെ കാലാവധി ഏപ്രില്‍ മാസത്തില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് മാസത്തേക്ക് നീട്ടുകയായിരുന്നു. അടുത്ത ഹൗസ് സര്‍ജന്‍സി ബാച്ച് വരുന്നതുവരെ സേവനം തുടരാനായിരുന്നു നിര്‍ദേശം. കാലാവധി അവസാനിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി. കാലാവധി നീട്ടുന്നത് പി. ജി പ്രവേശനത്തിന് തടസമാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. ആരോഗ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!