കാര്‍ഗില്‍ വിജയത്തിന് ഇന്ന് 22 വയസ്സ്.

0

ഇന്ത്യക്കെതിരെ യുദ്ധമുഖത്ത് നേര്‍ക്കുനേര്‍ വന്നാല്‍ പാകിസ്ഥാന്‍ എക്കാലവും തോറ്റു തുന്നംപാടിയ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. അതിനാല്‍ തന്നെ കുതന്ത്രങ്ങളും ഒളിയുദ്ധവുമാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ ആയുധം. തീവ്രവാദികളെ ഉപയോഗിച്ച് കശ്മീര്‍ വഴി ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നത് പാകിസ്ഥാന്‍ ആണെന്ന് പകല്‍ പോലെ വ്യക്തമാണുതാനും. നേരിട്ട് നടത്തിയ യുദ്ധത്തില്‍ പാകിസ്ഥാനെ തറ പറ്റിച്ച കാര്‍ഗിലില്‍ ഇന്ത്യന്‍ സൈന്യം നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ് തികയുകയാണ്.കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മരണ ഉണര്‍ത്താനാണ് ആ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്.

1999 മേയില്‍ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. 16,000 മുതല്‍ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാര്‍ നിലയുറപ്പിച്ചു. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നാട്ടുകാരായ ആട്ടിടയന്മാരില്‍നിന്ന് സൈന്യത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇവരെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു.

1999 ല്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി പാക്കിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവ് അനുസരിച്ച് പാക് സൈികര്‍ കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞു കയറിയത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ അവര്‍ കൈവശപ്പെടുത്തി. ഇതിനുള്ള മറുപടിയായിരുന്നു ഓപ്പറേഷന്‍ വിജയ്. ജൂലൈ 19ന് ആക്രണം തുടങ്ങി ജൂലൈ 4ന് ഇന്ത്യന്‍ സൈന്യം ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതു വരെ നടന്നത് ധീരമായ പോരാട്ടം.

ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് ഇന്ത്യ വിജയിച്ചതായി പ്രഖ്യാപിക്കുന്നു. ജൂലൈ 26ന് യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു. ജൂലൈ 26 അങ്ങനെയാണ് കാര്‍ഗില്‍ വിജയ് ദിവസ് ആയി ആഘോഷിച്ചു തുടങ്ങിയത്. ജൂണ്‍ 19ന് ആക്രമണം ആരംഭിച്ചു. ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയരുന്നതു വരെ ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യം സമാനതകളില്ലാത്തതായിരുന്നു.അന്നത്തെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണയകമായത് സൈന്യത്തിന്റെ ഏകോപനമായ പ്രവര്‍ത്തനങ്ങളായിരുന്നു.

മിഗ് ശ്രേണിയിലെ മിഗ് 27, 21 വിമാനങ്ങള്‍ക്കൊപ്പം എം.ഐ. 17, മിറാഷ് 2000, ജാഗ്വാര്‍ വിമാനങ്ങളും നിര്‍ണായകമായി. 155 എം.എം. എഫ്.എച്ച്. 77-ബി ബൊഫോഴ്സ് തോക്കുകളാണ് പാക് സൈന്യത്തെ നേരിട്ടു ചെറുത്തത്. ദിവസവും 300 തോക്കുകളും പീരങ്കികളും ലോഞ്ചറുകളും നിറയൊഴിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത് 527 പേരായിരുന്നു. വീണുപോയ നായകന്മാരുടെ ദീപ്ത സ്മരണയ്ക്ക് മുന്നില്‍ ഇന്ത്യഈ വര്‍ഷവും ലഡാക്കില്‍ 559 വിളക്കുകള്‍ തെളിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!