മഴ കനത്തതോടെ നൂല്‍പ്പുഴയിലെ പ്രധാന ജലസ്രോതസ്സായ കല്ലൂര്‍ പുഴ കരകവിഞ്ഞ് തുടങ്ങി.സമീപത്തെ കൃഷിയിടങ്ങളിലേക്ക് വെളളം കയറി തുടങ്ങിയതോടെ സമീപ വാസികളും ആശങ്കയില്‍.വരുംദിവസങ്ങളില്‍ മഴശക്തമായാല്‍ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരും. മുന്‍വര്‍ഷങ്ങളിലൊക്കെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളെ വെള്ളംകയറിതിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ചിരുന്നു.
കഴിഞ്ഞദിസങ്ങളില്‍ പെയ്ത മഴയിലാണ് പുഴ കരകവിഞ്ഞത്. കൂടാതെ പുഴയുടെ വൃഷ്ടിപ്രദേശമായി തമിഴ്നാട് അതിര്‍ത്തികളില്‍ കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴപെയ്തതും പുഴ കരകവിയാന്‍ കാരണമായി. ഇതോ്ടെ സമീപത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിതുടങ്ങി. പുഴയോരങ്ങളില്‍ കോളനികളടക്കം നിരവധി കുടുംബങ്ങലും താമസിക്കുന്നത്.