സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ട് റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ സമരത്തിനൊരുങ്ങി യൂത്ത് ലീഗ്. മെയിന്റ് ബ്ലോക്കില്‍ നിന്നും ഡയാലിസിസ്, എക്സറേ, ബ്ലഡ്ബാങ്ക്, മോര്‍ച്ചറി എന്നിവിടങ്ങളിലേക്കെത്തുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. കാല്‍നടയാത്രപോലും സാധ്യമാകാത്ത വിധത്തിലാണ് കോമ്പൗണ്ട് റോഡുകള്‍ ചളിക്കളമായിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ തന്നെയുള്ള ഡയാലിസിസ് സെന്റര്‍, എക്സറേ, ബ്ലഡ് ബാങ്ക് യൂണിറ്റുകള്‍, മോര്‍ച്ചറി എന്നിവിടങ്ങളിലേക്ക് എത്തുന്ന 200 മീറ്റര്‍ ദൂരംവരുന്ന റോഡാണ് തകര്‍ന്ന് ചളിക്കുളമായിരിക്കുന്നത്. ഇന്റര്‍ലോക്ക് പാകിയ ഈ റോഡ് മഴപെയ്തതോടെയാണ് കാല്‍നടയാത്രപോലും സാധ്യമാകാത്ത വിധം തകര്‍ന്നിരിക്കന്നത്. ഇതുകാരണം ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് ഡയാലിസിസ് രോഗികളും, എക്സറേ യൂണിറ്റിലേക്ക് പോകുന്നവരുമാണ്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഈ സഹാചര്യത്തിലാണ് യൂത്ത് ലീഗ് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്. അതേസമയം റോഡ് നവീകരണത്തിന് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് പിഡബ്ല്യുഡി അധികൃതര്‍ തയ്യാറാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.