നക്സല്‍ വര്‍ഗ്ഗീസിന്റെ സഹചാരി വട്ടി നിര്യാതനായി
നക്സല്‍ നേതാവ് വട്ടി (80)നിര്യാതനായി. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വര്‍ഗീസിനോടൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം അടിയ വിഭാഗത്തില്‍പ്പെട്ട നേതാവായിരുന്നു. എ. വര്‍ഗ്ഗീസ് ചോമന്‍ മൂപ്പന്‍, കരിയന്‍ തുടങ്ങിയവരോടൊപ്പം ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. തൃശ്ശിലേരി തിരുനെല്ലി കേസുകളില്‍ ഏഴ് വര്‍ഷം ജയിലില്‍ ആയിരുന്നു. അവസാന കാലം മകളോടൊപ്പം തൃശ്ശിലേരി കൈതവല്ലി കോളനിയിലായിരുന്നു താമസം. ഭാര്യ: കുറുമാട്ടി , മക്കള്‍: വെള്ള, പരേതനായ ദാസന്‍. സി.പി.ഐ.എം എല്‍(റെഡ് ഫ്‌ളാഗ്) ജില്ലാ സെക്രട്ടറി സലിം കുമാര്‍, വിജയന്‍ കുഴിവേലി, അഡ്വ. എ വര്‍ഗ്ഗീസ്, ഗോപി ദാസ് തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ചെങ്കൊടി പുതപ്പിച്ചാണ് മൃതദേഹം സംസ്‌കരിച്ചത്.