യൂറോ കപ്പ് റോമിലേക്ക്.
യൂറോ 2020 ഫുട്ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇറ്റലിയ്ക്ക് കിരീടം. സാധാരണ സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച് സമനില വഴങ്ങിയതിനെ തുടര്‍ന്ന് വന്ന പെനാല്‍റ്റിയില്‍ മൂന്ന് ഇംഗ്ലീഷ് താരങ്ങളുടെ കിക്കുകള്‍ പാഴായിപ്പോയപ്പോള്‍ രണ്ടു കിക്കുകള്‍ രക്ഷപ്പെടുത്തി ഇറ്റാലിയന്‍ ഗോളി ഡൊന്നൊരുമ കളിയിലെ മിന്നും താരമായി. വെംബ്ലിയിലെ സ്വന്തം തറവാട്ടു മുറ്റത്ത് ഇംഗ്ലണ്ടിന് വീണ്ടും കാലിടറി.
സാധാരണസമയത്ത് ആദ്യപകുതിയില്‍ ഇംഗ്ലണ്ട് നേടിയ ഗോളിന് രണ്ടാം പകുതിയില്‍ ഇറ്റലി മറുപടി പറഞ്ഞു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും വിജയഗോളെത്തായതായതോടെ ഷൂട്ട്ഔട്ടിലേക്ക് നീളുകയായിരുന്നു.