വയനാട് സിറ്റി ക്ലബ്ബ് ഡോക്ടര്‍മാരെ ആദരിച്ചു.

0

ഡോക്ടേഴ്‌സ് ഡേയോട് അനുബന്ധിച്ച് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ ഡോക്ടര്‍മാരെ ആദരിച്ചു.ഒന്നര വര്‍ഷമായി പ്രതിസന്ധികളെ അതിജീവിച്ചും രോഗികള്‍ക്ക് പരിചരണം നല്‍കിയും ആതുര മേഖലയ്ക്ക് നിസ്തുല സംഭാവനകള്‍ നല്‍കുന്ന ഡോക്ടര്‍മാരുടെ സേവനം മാതൃകാപരമാണെന്നും വിലയിരുത്തി.ഐ.എംഎ ബത്തേരി താലൂക്ക് സെക്രട്ടറി ഡോ.സണ്ണി ജോര്‍ജ്,ഡോ. വിഘ്‌നേശ്വര ഭട്ട്,ഡോ.സുധ ഭട്ട്,പുല്‍പ്പള്ളി സി.എച്ച്‌സി മുന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി.മോഹനന്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബീന ജോസ് ആദരിച്ചു.ബെന്നി മാത്യു,സി.ഡി ബാബു,ചന്ദ്രന്‍ കൂര്‍മുളാനിക്കല്‍,കെ.ജെ ജോസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!