20,000രൂപ സംഭാവന നല്‍കി വീട്ടമ്മ
ഇരുമനത്തൂര്‍ കാരക്കുന്നേല്‍ പരേതനായ പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസാണ് തന്റെ ഭര്‍ത്താവിന്റെ പെന്‍ഷന്‍തുകയായ 20,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. തുക കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ് ഏറ്റുവാങ്ങി.ജോയിന്‍ സെക്രട്ടറി വര്‍ക്കി മാസ്റ്റര്‍, ഏരിയ സെക്രട്ടറി എന്‍ എം ആന്റണി, കണ്ണന്‍ നായര്‍, ഇ എം പിയൂസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പേരിയ വില്ലേജ് കമ്മിറ്റി സ്വരൂപിച്ച എം വേലായുധന്‍ സ്മാരക ബില്‍ഡിംഗ് ഫണ്ടും തദവസരത്തില്‍ കൈമാറി.