അപകടഭീഷണിയില്‍ അമ്പലവയല്‍ കാരാപുഴ റോഡ്

0

അമ്പലവയല്‍ കാരപ്പുഴ റോഡില്‍ അടിവാരം ഭാഗത്താണ് റോഡിന്റെ സുരക്ഷാ മതില്‍ തകര്‍ന്ന് അപകട ഭീഷണിയിലായിരിക്കുന്നത്.ടൂറിസ്റ്റ് വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന റോഡിന്റെ സുരക്ഷാ മതില്‍ ഭാഗികമായും തകര്‍ന്ന നിലയിലാണ്.ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള റോഡിന്റെ ദുരവസ്ഥ നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍.

സൈഡിലൂടെ ഒഴുകുന്ന തോടിലേക്ക് 100 മീറ്ററോളം നീളത്തില്‍ റോഡിന്റെ അടിഭാഗത്തെ കരിങ്കല്‍ കെട്ട് തകര്‍ന്നുവീണ നിലയിലാണ്, കാലവര്‍ഷം കൂടി വന്നാല്‍ റോഡ് പൂര്‍ണ്ണമായും തോടിലേക്ക് തകര്‍ന്നു വീഴും.സമീപത്തെ പാലത്തിന്റെ സുരക്ഷാ മതിലും തകര്‍ന്നിട്ടുണ്ട.് കാരാപുഴ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ബസുകളടക്കം നിരവധി വലിയ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്, ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള റോഡിന്റെ ദുരവസ്ഥ നിരവധി തവണ ബന്ധപെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ വീതി കുറഞ്ഞതും കുത്തനെയുള്ള ഇറക്കമായതിനാലും അപകട സാധ്യത വളരെ കൂടുതലാണ്, എത്രയും വേഗം സുരക്ഷാ മതിലിന്റെ പുതുക്കി പണിത്് ഭീതി ഒഴുവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!