കൊവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലിസിനും ഭക്ഷണം എത്തിച്ച് മാതൃകയാവുകയാണ് ബത്തേരി മാനിക്കുനിയിലെ കൂട്ടായ്മ. കഴിഞ്ഞ ദിവസം ബത്തേരിയിലെ ആശുപത്രി ജീവനക്കാര്‍ക്കാണ് ഇവര്‍ ഭക്ഷണം എത്തിച്ചു നല്‍കിയത്. നായ്ക്കട്ടി പിറ്റ്‌കോ ഫുഡ്‌സിന്റെ സഹകരണത്തോടെയാണ് കൂട്ടായ്മയുടെ മാതൃക പ്രവര്‍ത്തനം.
കഴിഞ്ഞ ദിവസം ഇതിന്റെ ഭാഗമായി ബത്തേരിയിലെ വിവിധ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് നായ്ക്കട്ടി പിറ്റ്‌കോ ഫുഡ്‌സിന്റെ സഹകരണത്തോടെ സ്‌നേഹവിരുന്ന് ഒരുക്കിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് നിര്‍വഹിച്ചു. കെ എസ് ജിന്‍ഷോ, ഷിനു, മുഹമ്മദ് മഠത്തില്‍, അഡ്വ.മത്തായി എന്നിവര്‍ നേതൃത്വം നല്‍കി.