കമ്മ്യൂണിറ്റി കിച്ചനിലേക്ക് പലവ്യഞ്ജനങ്ങളും, പച്ചക്കറികളും കൈമാറി
സ്പന്ദനം മാനന്തവാടിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ കമ്മ്യൂണിറ്റി കിച്ചനിലേക്കായി ശേഖരിച്ച പലവ്യഞ്ജനങ്ങളും, പച്ചക്കറികളും നഗരസഭ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി, വൈസ് ചെയര്‍പേഴ്‌സണ്‍ പിവിഎസ് മൂസ എന്നിവര്‍ക്ക് കൈമാറി. സ്പന്ദനം ഭാരവാഹികളായ ഡോ: ഗോകുല്‍ ദേവ്, ബാബു ഫിലിപ്പ്, കെ ജി സുനില്‍, കെ എം ഷിനോജ്, വി പി ഷാജു, ഷക്കീര്‍ അലി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. ആര്‍ആര്‍ടികളിലേക്ക് പള്‍സ് ഓക്‌സിമീറ്ററുകളും വിതരണം ചെയ്തു.