തവിഞ്ഞാല്‍ പഞ്ചായത്തില്‍ പോസിറ്റിവ് കൂടുന്നു
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും തവിഞ്ഞാല്‍ പഞ്ചായത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടി വരികയാണ്.പഞ്ചായത്തിലെ 6-ാം വാര്‍ഡ് കൈതക്കൊല്ലി താഴെ തലപ്പുഴ കോളനിയാണ് പുതിയ ക്ലസ്റ്ററായത്. ഇതോടെ പഞ്ചായത്തില്‍ ക്ലസ്റ്ററുകളുടെ എണ്ണം 5 ആയി. 437 പോസിറ്റിവ് രോഗികളും.
നിലവില്‍ 4 ക്ലസ്റ്ററുകളാണ് പഞ്ചായത്തില്‍ ഉണ്ടായിരുന്നത്. 6-ാം വാര്‍ഡ് കൈതകൊല്ലി താഴെ തലപ്പുഴ കോളനി കൂടി ക്ലസ്റ്റര്‍ ആയതോടെ ക്ലസ്റ്ററുകളുടെ എണ്ണം 5 ആയി. കൈതകൊല്ലിക്കു പുറമെ കൈപ്പഞ്ചേരി, മുള്ളലില്‍ രണ്ട് ക്ലസ്റ്റര്‍, പുല്ലുര്‍ഞ്ഞി എന്നിവിടങ്ങളിലാണ് ക്ലസ്റ്ററുകള്‍ . ഇന്ന് നടന്ന പരിശോധനയില്‍ കൈതക്കൊല്ലിയിലെ 10 പേര്‍ പോസ്റ്റീവ് ആയതോടെ ഇവിടെ രോഗികളുടെ എണ്ണം 16 ആയി.നിലവില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 15-ാം തീയ്യതി വരെ 437 രോഗികള്‍ ഉണ്ട്. ഇതില്‍ 95 പേര്‍ എന്‍ജീനിയറിംഗ് കോളേജിലെ സി.എഫ്.എല്‍.റ്റി.സിയിലും 12 പേര്‍ മാനന്തവാടിയിലെ മെഡിക്കല്‍ കോളേജിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലുമാണ്. വാര്‍ഡുകളിലടക്കം കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണ് തവിഞ്ഞാല്‍ പഞ്ചായത്ത്.