എ.ഐ.വൈ.എഫ്.ജീവധാര ക്യാമ്പയിന് തുടക്കമായി

0

എ ഐ വൈ എഫ് മാനന്തവാടി മണ്ഡലം കമ്മിറ്റിനേതൃത്വത്തില്‍ എ ഐ വൈ എഫ് ജീവധാര ക്യാമ്പയിന്റെ ഭാഗമായി വയനാട് മെഡിക്കല്‍ കോളേജില്‍ രക്ത ദാനം നടത്തി. കോവിഡ് വാക്സിനേഷന് മുന്‍പ് യുവതി യുവാക്കള്‍ രക്തം ദാനം ചെയ്യുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി എ ഐ വൈ എഫ് വരും ദിവസങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് രക്തം ദാനം ചെയ്യിക്കും. കാമ്പയിന് മണ്ഡലം സെക്രട്ടറി നിഖില്‍ പദ്മനാഭന്‍, പ്രസിഡന്റ് നിസാര്‍ വെള്ളമുണ്ട, അജേഷ് കെ ബി, രതീഷ്, ജ്യോതിഷ് വി, ശ്രീജിത്ത് പനമരം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!