മെഡിക്കല്‍ പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

0

സമഗ്ര ശിക്ഷാ കേരളം മാനന്തവാടി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ പഠന സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2020-21 വര്‍ഷം ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തിയ കാഴ്ച, ശ്രവണ, ചലന വൈകല്യ ക്യാമ്പിനെ തുടര്‍ന്ന് അനുവദിച്ച സഹായക ഉപകരണങ്ങളും സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സഹായകമായ ടാബ്ലറ്റുകളുമാണ് വിതരണം ചെയ്തത്.വിതരണ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു മാനന്തവാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു സെബാസ്റ്റ്യന്‍ അധ്യക്ഷയായി.ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ മുഹമ്മദലി അലി, ട്രെയിനര്‍ അനൂപ് കുമാര്‍, ആര്‍ ആര്‍ സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ ഇബ്രാഹിം, എം എം സി ആര്‍ സി കോഡിനേറ്റര്‍ കെ എസ് ആനന്ദ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!