കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി അസം സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ് നാട്ടിൽ 234 സീറ്റുകളിലേക്കും പുതുച്ചേരിയിൽ 30 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി പൂർത്തിയാകും. കന്യാകുമാരി ലോകസഭ ഉപതിരഞ്ഞെടുപ്പും ഇന്ന് നടക്കും.
40 മണ്ഡലങ്ങളിൽ ഇന്ന് നടക്കുന്ന 3 ാം ഘട്ട വോട്ടെടുപ്പോടെ 126 സീറ്റുകളുള്ള അസമിലും പോളിംഗ് പൂർത്തിയാകും. ബംഗാളിൽ 31 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. ഹൗറ ഹൂബ്ലി, സൗത്ത് 24 പർഗാനാസ് എന്നിവിടങ്ങളിലെ 31 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
സംസ്ഥാനത്ത്140 നിയമസഭാ മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളിൽ പോളിംഗ് വൈകിട്ട് ആറിന് തീരും. അവസാന ഒരു മണിക്കൂറിൽ കോവിഡ് ബാധിതർക്കും കോവിഡ് സംശയമുള്ളവർക്കും വോട്ട് രേഖപ്പെടുത്താം.
വോട്ടെടുപ്പിന്റെ ഭാഗമായുള്ള മോക്പോളിംഗ് പൂർത്തിയായി. ഒരു വോട്ടിങ് യന്ത്രത്തിൽ 50 വോട്ടുകൾ രേഖപ്പെടുത്തി എണ്ണി തിട്ടപ്പെടുത്തും.
താഴപ്പറയുന്നവയില്‍ ഒന്ന് വോട്ടർമാർ തിരിച്ചറിയല്‍ രേഖയായി കയ്യിൽ കരുതണം
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്
പാസ്‌പോര്‍ട്ട്
ഡ്രൈവിങ് ലൈസന്‍സ്
ആധാര്‍ കാര്‍ഡ് സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/പൊതുമേഖലാ കമ്പനികള്‍ നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍
ബാങ്ക്/പോസ്റ്റ് ഓഫീസിലെ ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല)
പാന്‍ കാര്‍ഡ്
കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് കാര്‍ഡ്
എം.പി./എം.എല്‍.എ./എം.എല്‍.സി. എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്