യുഡിഎഫ് വന്നാല്‍ പ്രത്യേക പാക്കേജുകള്‍ ഡി കെ ശിവകുമാര്‍
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരോഗ്യമേഖലയിലെ സേവനങ്ങള്‍ തീര്‍ത്തും സൗജന്യമായിരിക്കുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വേണ്ടി പ്രത്യേക പാക്കേജുകള്‍ കൊണ്ടുവരുമെന്നും പ്രകടനപത്രികയില്‍ ഉള്ളതെല്ലാം നടപ്പാക്കാന്‍ ശ്രമിക്കുമെന്നും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും എംഎല്‍എ യും ആയ ഡി കെ ശിവകുമാര്‍. ഇലക്ഷന്‍ പ്രചരണാര്‍ത്ഥം വാളാട് ടൗണില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മി, ഫിലിപ്പ്, ഇബ്രാഹിം കുന്നോത്ത്, അനീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.