14 കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാനന്തവാടി എക്‌സൈസ് സംഘവും പോലിസും ചേര്‍ന്ന് തോല്‍പ്പെട്ടിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് എ വണ്‍ ട്രാവല്‍സില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് തിരുരങ്ങാടി ചേറൂര്‍ കണ്ണമംഗലംനെച്ചിക്കടവത്ത് എന്‍ കെ മുബാറക് ( 28) തിരൂരങ്ങാടി വേങ്ങര കണ്ണട്ടി ഹൗസ് മുഹമ്മദ് യാസിന്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ജി രാധാകൃഷ്ണന്‍,പ്രിവന്റിവ് ഓഫീസര്‍ വി രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പി കെ പ്രഭാകരന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ഹാഷിം, എം ജി രാജേഷ്, ഷിന്റോ സെബാസ്റ്റ്യന്‍, കെ കെ വിഷ്ണു, സിപിഒ മാരായ ടി വി കൃഷ്ണ പ്രസാദ്, എ ആര്‍ അഭിജിത്ത്, സര്‍വൈലന്‍സ് ഓഫീസര്‍ ജോസ് പി ജെ എന്നിവരും സംഘത്തിലുണ്ടായിരുന്നു.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും