മരത്തില്‍ നിന്നും വീണ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു
മരത്തില്‍ നിന്ന് വീണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നപച്ചിലക്കാട് മിച്ചഭൂമി സ്വദേശി പുതിയ വീട്ടില്‍ രാജന്‍ (59) ആണ് മരിച്ചത്. കൂടോത്തുമ്മലിലെ സുഹൃത്തിന്റെ തോട്ടത്തില്‍ നിന്നും ചക്ക പറിക്കാന്‍ കയറുന്നതിനിടെ പ്ലാവില്‍ നിന്നും വീണ് നട്ടെല്ലിനും, കഴുത്തെല്ലിനും, വാരിയെല്ലിനും പൊട്ടലേറ്റിരുന്നു.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.