പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാം പരിസരത്ത് കെ.എസ്.ഇ.ബി യുടെ ഹൈഡല്‍ ടൂറിസം പദ്ധതി ഭാഗമായി അഡ്വഞ്ചര്‍ടൂര്‍ കമ്പനി മാഡി ബൂട്ട്‌സ് വൊക്കേഷന്‍ കമ്പനിയുടെ നേതൃത്വത്തില്‍ സിപ് ലൈന്‍ പുതിയതായി ആരംഭിച്ചു. മലബാറിലെ തന്നെ എറ്റവും നീളം കൂടിയ സാഹസിക സിപ് ലൈനാണ് ബാണാസുര സാഗറില്‍ സ്ഥാപിച്ചത്. കേരള ഹൈഡല്‍ ടൂറിസം പദ്ധതിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിപ്പുക്കാരായ മാഡി ബൂട്ട്‌സ് അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയുടെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ലോകോത്തര നിലവാരത്തില്‍ എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡാമിന്റെ പരിസര പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിക്കുന്നതോടൊപ്പം സാഹസികതയ്ക്കും വിനോദത്തിനും പുതിയ അനുഭവമായിരിക്കും സിപ് ലൈന്‍. പ്രളയാനന്തരം മന്ദഗതിയിലായ വയനാട്ടിലെ ടൂറിസം മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുവാനും കേരളം വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ തയ്യാറായി കഴിഞ്ഞെന്നുമുള്ള സന്ദേശം നല്‍കുവാനും സിപ് ലൈന്‍ ഉപകരിക്കും. 400 മീറ്റര്‍ നീളമുള്ള സിപ് ലൈന്‍ ഹൈഡല്‍ ടൂറിസവുമായി സഹകരിച്ചാണ് അഡ്വഞ്ചര്‍ ടൂര്‍ കമ്പനിയായ മാഡി ബൂട്ട്‌സ് സ്ഥാപിച്ചിരിക്കുന്നത്. പുതിയതായി പ്രവര്‍ത്തനം തുടങ്ങുന്ന സ്വകാര്യ മേഖലയിലെ എറ്റവും വലിയ ടുറിസം വികസന പദ്ധതിയും സ്വകാര്യ നിക്ഷേപവുമാണ് ഇത്. സിപ് ലൈനിന്റെ ഉദ്ഘടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. സി.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.